ലഹരി മാഫിയക്ക് താക്കീതുമായി മനുഷ്യചങ്ങല
1538641
Tuesday, April 1, 2025 7:13 AM IST
മുക്കം: ലഹരി- മയക്കുമരുന്ന് വ്യാപനത്തിനെതിരേ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നടന്ന മനുഷ്യ ചങ്ങലയില്‍ അണിനിരന്നത് ആയിരങ്ങള്‍. ചുള്ളിക്കാപറമ്പ് - ചെറുവാടി - കുറുവാടങ്ങല്‍ -പൊറ്റമ്മല്‍- കാവിലട - പന്നിക്കോട് - തേനേങ്ങപറമ്പ് എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കണ്ണികളായി. പലയിടങ്ങളിലും മനുഷ്യചങ്ങല മനുഷ്യമതിലായി മാറി. ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും സംഘടിപ്പിച്ചു.
ജനകീയ കമ്മറ്റി നേതൃത്വത്തില്‍ നടന്ന ചങ്ങല ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുസലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു മുഖ്യാതിഥിയായി.
ഫസല്‍ കൊടിയത്തൂര്‍, ഷരീഫ് അക്കരപ്പറമ്പില്‍, നസീര്‍ ചെറുവാടി, കെ.സി. അന്‍വര്‍, യാസര്‍ മനാഫ്, കെ.വി. നൗഷാദ്, നിയാസ്, ആയിശ ചേലപ്പുറത്ത്, ഇ.രമേഷ്ബാബു, എം.എ. അസീസ് ഫൈസി, കെ.പി.യു. അലി, കെ.വി അബ്ദുറഹ്മാന്, സുഹറ വെള്ളങ്ങോട്ട്, കെ.ജി. സീനത്ത് എന്നിവര്‍ സംബന്ധിച്ചു.
പന്നിക്കോട് അങ്ങാടിയില്‍ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്മാന് ബാബു പൊലുകുന്ന് ഉദ്ഘാടനം ചെയ്തു. മജീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു. സി. ഫസല്‍ ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരേ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ജനകീയ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.