കായിക കോണ്‍ക്ലേവ് ഏപ്രില്‍ അഞ്ചിന്
1537850
Sunday, March 30, 2025 5:20 AM IST
കോഴിക്കോട്: ജിലാ സ്പോര്‍ട്സ് കൗണ്‍സിലും കാലിക്കട്ട് പ്രസ് ക്ലബും സംയുക്തമായി കായിക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു.
ഏപ്രില്‍ അഞ്ചിന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയാണ് കോണ്‍ക്ലേവ്. കായിക രംഗത്തെ 'കുതിപ്പും കിതപ്പും ' എന്ന വിഷയത്തില്‍ വിദഗ്ദ ര്‍ സംസാരിക്കും. രാവിലെ 10ന് കായികമന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി മുഖ്യാതിഥിയാവും.കായികതയില് എന്നും മുന്‍നിരയിലുള്ള സംസ്ഥാനമാണ് കേരളം. തിരിഞ്ഞ് നോക്കിയാല്‍ നേട്ടങ്ങള്‍ നിരവധി കാണാം.
പക്ഷേ വര്‍ത്തമാന കാല ദേശിയകായിക ലോകത്ത് മറ്റ് സംസ്ഥാനങ്ങളുടെ കുതിപ്പിനൊപ്പം അതേ വേഗതയില്‍ സഞ്ചരിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്ന് കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.