കൈതക്കൊല്ലി - ഓഞ്ഞിൽ റോഡിൽ ടാറിംഗ് തകർന്ന് യാത്രാദുരിതം
1537849
Sunday, March 30, 2025 5:20 AM IST
കൂരാച്ചുണ്ട്: ടാറിംഗ് തകർന്ന് കാൽനട യാത്ര പോലും ദുഷ്കരമായി കൈതക്കൊല്ലി -ഓഞ്ഞിൽ റോഡ്. കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാം വാർഡിലുൾപ്പെട്ടതും ഏറ്റവും പഴക്കംചെന്നതുമായ റോഡിന്റെ ടാറിംഗ് തകർന്നത് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. പഞ്ചായത്തിൽ ഏറെ പ്രധാന്യമുള്ള റോഡിന്റെ ഒരു കിലോമീറ്ററോളം ദൂരമാണ് പാടെ ടാറിംഗ് തകർന്നത്.
പേരാമ്പ്ര, ചക്കിട്ടപാറ ഭാഗങ്ങളിൽ നിന്നും വരുന്ന ഒട്ടനവധി വാഹനങ്ങൾ കൂരാച്ചുണ്ട് ടൗൺ കൂടാതെ കോഴിക്കോട് റോഡിൽ എത്തിച്ചേരാൻ ഈ റോഡ് ഉപയോഗിച്ചു വരുന്നുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.