കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം : പരിഹാരം ഏറെ അകലെ
1537848
Sunday, March 30, 2025 5:20 AM IST
കോഴിക്കോട്: മാവൂര്‍റോഡിലെ കെ എസ് ആര് ടി സി ടെര്‍മിനലിന് ഗുരുതരമായ ബലക്ഷയം ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് വര്‍ഷം രണ്ടായെങ്കിലും പരിഹാരമാര്ഗങ്ങളില് ആശയകുഴപ്പം.
ടെര്‍മിനലിലെ 80 ശതമാനം തൂണുകള്‍ക്കും 90 ശതമാനം ബീമുകള്‍ക്കും ബലക്ഷയം ഉണ്ടെന്നാണ് ഐ ഐ ടി ടീമിന്റെ കണ്ടെത്തല്‍. ബീമുകളും തൂണുകളും ബലപ്പെടുത്താന്‍ 35 കോടി രൂപയുടെ പദ്ധതിയാണ് ഐഐടി മുന്നില്‍ കാണുന്നത്. നിലവിലുളള ബസ് ടെര്‍മിനല്‍ മറ്റെവിടേക്കെങ്കിലും മാറ്റി അറ്റകുറ്റപണി നടത്തണമെന്നായിരുന്നു നിര്‍ദേശം.
അതേസമയം, സര്‍ക്കാറിന്റെ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയില്‍ 25 ശതമാനം ബലക്ഷയമേ ഉള്ളൂവെന്നാണ് കണ്ടെത്തല്‍.താഴെ നിലയിലെ തൂണുകള്‍ മാത്രം ബലപ്പെടുത്തിയാല്‍ മതിയെന്നാണ് അവരുടെ നിഗമനം.
സംസ്ഥാന സര്‍ക്കാറിന്റെ സാങ്കേതിക വിദഗ്ധര്‍ കൂടുതല്‍ പരിശോധനക്ക് പൊതുമരാമത്ത് വകുപ്പ് സാങ്കേതിക വിഭാഗത്തെയാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഐഐടി നടത്തിയ പരിശോധയുടെ അപ്പുറം തങ്ങള്‍ക്ക് ഒന്നും നടത്താനില്ല എന്ന നിലാപാടാണ് പൊതുമരാമത്ത് വകുപ്പ് സാങ്കേതിക വിഭാഗത്തിന്.
ഈ സാഹചര്യത്തില്‍ പരിശോധനക്ക് പുതിയൊരു ഏജന്‍സിയെ കണ്ടെത്തേണ്ട ഗതികേടിലാണ് സര്‍ക്കാര്‍. കെടിഡിഎഫ്സിയാണ് ടെര്‍മിനല്‍ നിര്‍മാണത്തിന് പണം മുടക്കിയത്. ഒമ്പത് നില കെട്ടിടത്തില്‍ വ്യാപാരസമുച്ചയം, ഹോട്ടല്‍ എന്നിവ തുടങ്ങാനായിരുന്നു പരിപാടി. ഇതിലൂടെ വാടകയിനത്തില്‍ കോടികള്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ഒന്നും നടന്നില്ല. അലിഫ് ബില്‍ഡേഴ്,സ് വാടകയിനത്തില്‍ കെടിഡിഎഫ്സിക്ക് ഒന്നും നല്‍കിയിട്ടില്ല. പ്രതിമാസം 43 ലക്ഷമാണ് വാടക നിശ്ചയിച്ചിരുന്നത്.