ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സുഹൃത്ത് കഞ്ചാവുമായി പിടിയിൽ
1537845
Sunday, March 30, 2025 5:08 AM IST
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ നോമ്പുതുറസമയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് കഞ്ചാവുമായി പിടിയിൽ. ഈങ്ങാപ്പുഴയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 50 ഗ്രാം കഞ്ചാവുമായി ഈങ്ങാപ്പുഴ സ്വദേശി ഷാജഹാനെ പിടികൂടിയത്.
യാസിറിന് നിരവധി തവണ കഞ്ചാവ് എത്തിച്ചു നൽകിയത് ഷാജഹാൻ ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാജഹാനെ ഇതിന് മുൻപും കഞ്ചാവുമായി പോലീസ് പിടികൂടിയിട്ടുണ്ട്. ഷാജഹാന് എതിരെ എക്സൈസ് കേസെടുത്തു.യാസിറിന് ലഹരി മാഫിയ സംഘത്തിലെ നിരവധി പേരുമായി ബന്ധമുണ്ട്.ഇതുകേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.