ഫ്രെഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്ലാന്റിന് പോലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവ്
1537844
Sunday, March 30, 2025 5:07 AM IST
കോഴിക്കോട്: കോഴി മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം സുഗമമായി തുടരാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. പ്ലാന്റ് പ്രവർത്തനം തുടരുന്നതിനുള്ള അനുമതി തേടി ഫ്രെഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ് (പി) ലിമിറ്റഡ് സമര്‍പ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽഎറണാകുളം ഹൈക്കോടതി ജസ്റ്റിസ് സി.എസ്. ഡയാസ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഉത്തരവിട്ടത്. കമ്പനി മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
തൊഴിലാളികൾക്കും സ്ഥാപനത്തിനും മാനേജ്മെന്റിനും വാഹനങ്ങൾക്കും മതിയായ, സുരക്ഷിതമായ സാഹചര്യം ഒരുക്കണമെന്നും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും അനധികൃതമായി സ്ഥാപനത്തിന്റെയോ മാലിന്യ ശേഖരണ സംസ്കരണ വാഹനങ്ങളുടെയോപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നവർക്കെതിരേ കർശന നടപടി എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നിലവിൽ സ്ഥാപനത്തിനെതിരേനിന്ന പത്തിലധികം ആളുകളുടെ പേരിൽ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. താമരശേരി, മുക്കം സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കാണ് പ്ലാന്റിന്റെ സുരക്ഷിത പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള ചുമതല നല്‍കിയത്.