ഉദ്യോഗസ്ഥർ അലംഭാവം വെടിയണമെന്ന് സിപിഐ
1537841
Sunday, March 30, 2025 5:07 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേ നിർമാണത്തിനാവശ്യമായ സമ്മതപത്രം ലഭിച്ച് എസ്റ്റിമേറ്റ് നടപടികൾ പൂർത്തീകരിച്ച ഇരുപത്തെട്ടാംമൈൽ - ചെമ്പ്ര റോഡിന്റെ സാങ്കേതികാനുമതിയും ടെൻഡർ നടപടികളും വൈകുന്നത് മലയോര ഹൈവേ ഉദ്യോഗസ്ഥൻമാരുടെ അലംഭാവമാണെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു.
കൂരാച്ചുണ്ട് അങ്ങാടിയിലെ 800 മീറ്ററിലുള്ള റീച്ചിന്റെ എസ്റ്റിമേറ്റ് തയാറാക്കൽ പോലും അടുത്ത നാളിലാണ് നടന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിൽ വരുന്ന ഭാഗങ്ങളിൽ അനാസ്ഥ ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, വിനു മ്ലാക്കുഴിയിൽ, ഗോപിനാഥൻ, രമ ബാബു എന്നിവർ പ്രസംഗിച്ചു.