എന്റെ കേരളം പ്രദര്‍ശനം മൂന്നിന്
1537609
Saturday, March 29, 2025 4:49 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ജില്ലയില്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന മേയ് മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം മേള സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ പ്രതിഫലനമായി മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.