ആശ്രിത നിയമനത്തിന് 13 വയസെന്ന തീരുമാനം പിന്‍വലിക്കണം
1537607
Saturday, March 29, 2025 4:49 AM IST
കോഴിക്കോട്: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം തൊഴില്‍ ലഭിക്കണമെങ്കില്‍ ആശ്രിതര്‍ക്ക് 13 വയസ് പൂര്‍ത്തിയായിരിക്കണമെന്ന ക്യാബിനറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്. അജയകുമാര്‍ ആവശ്യപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. സജീന്ദ്രന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.രത്നദാസ്, എസ്.സജീവ് ,എം.കെ. പ്രമീള എന്നിവര്‍ അഭിവാദ്യം ചെയ്തു.