റോഡുകൾ ഉദ്ഘാടനം ചെയ്തു
1537610
Saturday, March 29, 2025 4:50 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തു. രണ്ട് ലക്ഷം രൂപ ചെലവഴിച്ച ഉച്ചക്കാവ് - ആനപ്പാറ റോഡ്, മൂന്നര ലക്ഷം രൂപ ചെലവഴിച്ച ആനപ്പാറ- പരപ്പിൽ റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാവുന്നതാണ് രണ്ട് റോഡുകളും. റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. വാർഡ് മെമ്പർ യു.പി മമ്മദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, കരീം പഴങ്കൽ, രാഷ്ടീയ സാമൂഹിക, സാംസ്കാരിക പ്രവർത്തകരായ കെ. മോയിൻകുട്ടി, ഹരിദാസൻ പരപ്പിൽ, സി.കെ റസാഖ്, സി.കെ നജീബ്, എ.പി ശംസുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു