കൂരാച്ചുണ്ടിൽ പൊതുജനാരോഗ്യ സമിതി യോഗം ചേർന്നു
1537606
Saturday, March 29, 2025 4:49 AM IST
കൂരാച്ചുണ്ട്: പൊതുജനാരോഗ്യ നിയമം 2023-ന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്ത് തല പൊതുജനാരോഗ്യ സമിതി യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ് അധ്യക്ഷത വഹിച്ചു. കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനു സി. മാത്യു, വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ. കെ.വി. കാർത്തിക, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോ. സനിന മജീദ് എന്നിവർ പ്രസംഗിച്ചു.
പൊതുജനാരോഗ്യ നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർ എ.സി അരവിന്ദൻ വിശദീകരിച്ചു. പഞ്ചായത്തിലെ മുഴുവൻ ഫാമുടമകളുടെയും തോട്ടം ഉടമകളുടെയും യോഗം വിളിച്ചു ചേർക്കാനും മഴക്കാല രോഗ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു.