നാടക അഭിനേതാക്കളെ ആദരിച്ചു
1537604
Saturday, March 29, 2025 4:47 AM IST
ചക്കിട്ടപാറ: ഇന്ത്യൻ പീപ്പിൾ തിയേറ്റർ അസോസിയേഷനും (ഇപ്റ്റ), കലാകാരൻമാരുടെ സംഘടനയായ നൻമയും ചേർന്ന് ചക്കിട്ടപാറയിൽ ലോക നാടക ദിനാഘോഷം നടത്തി. നൻമ ജില്ല ജനറൽ സെക്രട്ടറി രാജീവൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു.
നാടിന്റെ അകമാണ് നാടകമെന്നും പുരോഗമനാവസ്ഥയിലുള്ള നാടുണ്ടായതിനു പിന്നിൽ നാടകത്തിനു പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ നാടക നടീ നടൻമാരായ കുര്യൻ സി.ജോൺ, ശ്രീധരൻ പെരുവണ്ണാമൂഴി, ജോസ് കൂരാച്ചുണ്ട്, കെ.വി. ബാലൻ, പൊന്നമ്മ സഹദേവൻ എന്നിവരെ രാജീവൻ മഠത്തിൽ ഉപഹാരം നൽകി ആദരിച്ചു.
കലാകാരൻ എ.ജി.രാജൻ അധ്യക്ഷത വഹിച്ചു. വി.എം.രാജൻ, പി.എം. ജോസഫ് എന്നിവർ പ്രസംഗിച്ചു. ചലച്ചിത്ര നടനും കലാകാരനുമായ സുരേഷ് കനവ് അവതരിപ്പിച്ച കാലം സാക്ഷി ഏകാങ്ക തെരുവു നാടകവും അരങ്ങേറി.