കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി ജി​എം​എ​ല്‍​പി സ്‌​കൂ​ളി​ല്‍ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യു​ടെ 2024-25 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പ്ര​വേ​ശ​ന ക​വാ​ടം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ വെ​ള്ള​റ അ​ബ്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, എ​സ്.​കെ. പൊ​റ്റ​ക്കാ​ട്, സു​ഗ​ത​കു​മാ​രി ടീ​ച്ച​ര്‍, കു​ഞ്ഞു​ണ്ണി മാ​സ്റ്റ​ര്‍, മാ​ധ​വി​കു​ട്ടി എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ആ​ലേ​ഖ​നം ചെ​യ്തി​ട്ടി​ണ്ടു​ണ്ട്.