കോടഞ്ചേരിയെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു
1537603
Saturday, March 29, 2025 4:47 AM IST
കോടഞ്ചേരി: പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരിയുടെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് കോടഞ്ചേരിയെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു.
നിരവധി സാമൂഹിക രാഷ്ട്രീയ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽപി സ്കൂളിനെ പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. എംഎൽഎ ലിന്റോ ജോസഫിൽ നിന്നും ഹെഡ്മിസ്ട്രസ് വി.എസ്. നിർമ്മല പുരസ്കാരം ഏറ്റുവാങ്ങി.