ചെറുവണ്ണൂര്‍ മേല്‍പ്പാലം ടെന്‍ഡറായി
1537601
Saturday, March 29, 2025 4:47 AM IST
കോഴിക്കോട്: രാമനാട്ടുകര- വട്ടക്കിണര്‍ റോഡിലെ ചെറുവണ്ണൂര്‍ മേല്‍പ്പാലം നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിച്ചു. മേല്‍പ്പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ഇപിസി (എന്‍ജിനീയറിംഗ്, പൊക്യുര്മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) മാതൃകയില്‍ ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
59 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന മേല്‍പ്പാലനിര്‍മാണം 9 മാസംകൊണ്ട് പൂര്‍ത്തിയാക്കണം. അഞ്ചു വര്‍ഷത്തേക്ക് പാലത്തിന്റെ പരിപാലനവും കരാറുകാര്ക്ക്തന്നെയായിരിക്കും. ഏപ്രില്‍ 21നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. മെയ് മാസം പകുതിയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂണ്‍ മാസത്തോടെ നിര്‍മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ നടപടിക്രമത്തിനും കൃത്യമായ ടൈംലൈന്‍ നിശ്ചയിച്ചായിരിക്കും പ്രവൃത്തി ആരംഭിക്കുക. ഇതിനു മേല്‍നോട്ടം വഹിക്കുവാന്‍ ഉന്നതഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.