ചക്കിട്ടപാറയിൽ പൈപ്പ് പൊട്ടി; കുടിവെള്ളം റോഡിൽ നിറഞ്ഞൊഴുകി
1537600
Saturday, March 29, 2025 4:47 AM IST
ചക്കിട്ടപാറ: ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡ് നിറഞ്ഞൊഴുകി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചക്കിട്ടപാറ - ചെമ്പ്ര റോഡിലെ തോണക്കരപ്പടി ഭാഗത്താണ് പൈപ്പ് പൊട്ടിയത്.
ഗർത്തം രൂപപ്പെട്ട് പാത ഇവിടെ തകർന്നിട്ടുമുണ്ട്. പെരുവണ്ണാമൂഴിയിൽ നിന്ന് വെള്ളം കൊണ്ടു വരുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. ഇതോടെ ചക്കിട്ടപാറ മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങി. പേരാമ്പ്ര സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന ഭാഗമാണിത്.