വേനപ്പാറ യുപി സ്കൂളിന് ഹരിത വിദ്യാലയം പുരസ്കാരം
1537599
Saturday, March 29, 2025 4:47 AM IST
താമരശേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് മുക്കം നഗരസഭയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ഹരിതവിദ്യാലയം പുരസ്കാരം ലഭിച്ചു.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാലയം നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വേനപ്പാറ യുപി സ്കൂളിനെ മികച്ച ഹരിത വിദ്യാലയമായി തെരഞ്ഞെടുത്ത്.
മുക്കത്തു നടന്ന ഹരിത നഗരസഭാ പ്രഖ്യാപന ചടങ്ങിൽ അവാർഡ് ലിന്റോ ജോസഫ് എംഎൽഎയിൽ നിന്നും പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ സി.കെ. ബിജില, സിബിത പി. സെബാസ്റ്റ്യൻ, വിദ്യാർഥികളായ എമിൽ ജോസഫ്, സൂര്യദേവ്, ഐസ മുഹമ്മദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.