നവീകരിച്ച ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
1537598
Saturday, March 29, 2025 4:47 AM IST
മുക്കം: പന്നിക്കോട് ജിഎൽപി സ്കൂളിൽ കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി ഫണ്ട് വകയിരുത്തി നവീകരിച്ച ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. ഈ അധ്യയന വർഷം പഞ്ചായത്തിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ സ്കൂളിൽ അടുത്ത വർഷം ഒന്നാം തരത്തിൽ സൗജന്യ ഇംഗ്ലീഷ് മീഡിയവും ആരംഭിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ പുതിയ ക്ലാസ് റൂം സ്കൂളിന് വലിയ ആശ്വാസമാവും. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടന കർമം നിർവഹിച്ചു. സ്കൂൾ വാർഷികാഘോഷത്തിൽ മികച്ച പ്രകടനം നടത്തിയ പ്രീ പ്രൈമറി വിദ്യാർഥികൾക്ക് പിടിഎ കമ്മിറ്റി നൽകിയ ഉപഹാരങ്ങൾ ചടങ്ങിൽ പ്രസിഡന്റ് വിതരണം ചെയ്തു.
പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ടി.കെ. ജാഫർ, എസ്എംസി ചെയർമാൻ സി. ഫസൽ ബാബു, പ്രധാനാധ്യാപകൻ ഇ.കെ റഷീദ്, സ്റ്റാഫ് സെക്രട്ടറി ഹിഷാം,
ഉസൈൻ ചോണാട്, ചിത്ര, മീന അപ്പു, മുജീബ് പരവരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ ഇ.കെ റഷീദിന് കുട്ടികൾ നൽകിയ യാത്രയയപ്പും വേറിട്ടതായി.