കൂരാച്ചുണ്ടിൽ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി
1537596
Saturday, March 29, 2025 4:47 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് നാലാം വാർഡ് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്തുവന്ന തണ്ണിമത്തൻ കൃഷിയിൽ നിന്നുള്ള വിളവെടുപ്പ് നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ വി.കെ. ഹസീന, സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ഡാർളി പുല്ലൻകുന്നേൽ, സിനി ഷിജോ, കൃഷി ഓഫീസർ എം. വിധു, അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ, കുടുംബശ്രീ അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.