പിക്കപ്പ് വാൻ ഡ്രൈവറെ മർദിച്ചു
1537310
Friday, March 28, 2025 5:13 AM IST
കൊയിലാണ്ടി: സ്വകാര്യ ബസും കാറും തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാനെത്തിയ പിക്കപ്പ് വാൻ ഡ്രൈവറെ മർദിച്ചു.
കുറ്റി വയൽകുനി സുനിൽ കുമാറിനാണ് ബസ് ജീവനക്കാരുടെ മർദനമേറ്റത്. കണ്ണൂർ - കോഴിക്കോട് റൂട്ടിലോടുന്ന സന്നിധാനം ബസിലെ ജീവനക്കാരാണ് മർദിച്ചത്.
ഇന്നലെ രാവിലെ 9.30 ഓടെ കൊയിലാണ്ടി ജിവിഎച്ച്എസ്എസിന് സമീപമാണ് സംഭവം. സുനിൽകുമാർ ആശുപത്രിയിൽ ചികിത്സ തേടി.