നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിന് മുന്പിൽ മാർച്ചും ധർണയും നടത്തി
1537308
Friday, March 28, 2025 5:13 AM IST
കോടഞ്ചേരി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി.
ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക,
ക്ഷേമ മേഖലയിലെ ആനുകൂല്യങ്ങൾ നിഷേധിച്ച് സാധാരണക്കാർക്കെതിരേയുള്ള സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. മാർച്ച് കെപിസിസി മെമ്പർ പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ്, ബിജു ഓത്തിക്കൽ, ലിസി ചാക്കോ, ജോസ് പൈക, റോസമ്മ കയത്തിങ്കൽ, ലീലാമ്മ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.