കൂരാച്ചുണ്ടിൽ കോൺഗ്രസ് നേതൃയോഗം ചേർന്നു
1537307
Friday, March 28, 2025 5:13 AM IST
കൂരാച്ചുണ്ട്: എം.കെ. രാഘവൻ എംപിയുടെ നേതൃത്വത്തിൽ ചാത്തമംഗലം എൻഐടിയുടെ മുമ്പിൽ നടത്തുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലുൾപ്പെട്ട വിവിധ പോഷക സംഘടനാ നേതാക്കളുടെ യോഗം ചേർന്നു.
എം.കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കട അധ്യക്ഷത വഹിച്ചു. നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രാജീവൻ, ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. രാജേന്ദ്രൻ, കെഎസ്യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, ആൻഡ്രൂസ് കട്ടിക്കാന എന്നിവർ പ്രസംഗിച്ചു.