കൃഷി വിജ്ഞാന കേന്ദ്രത്തിൽ സാങ്കേതിക വാരാഘോഷം സമാപിച്ചു
1537306
Friday, March 28, 2025 5:13 AM IST
പെരുവണ്ണാമൂഴി: 24 ന് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ആരംഭിച്ച "കൃഷി സൗഗന്ധികം - 2025' സാങ്കേതിക വാരാഘോഷം സമാപിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ തുറകളിൽ കഴിവു തെളിയിച്ചവരെ അദ്ദേഹം സർട്ടിഫിക്കേറ്റുകൾ നൽകി ആദരിച്ചു. വനിത കർഷകർക്കുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്തു. കെവികെ പ്രോഗ്രാം കോർഡിനേറ്റർ പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കർഷകൻ സുമേഷ് ഒറ്റക്കണ്ടം, ഡോ. പി.എസ്. മനോജ്, ഐഐഎസ്ആർ സൂപ്രണ്ട് ഡോ. പവൻ ഗൗഡ എന്നിവർ പ്രസംഗിച്ചു. കുറ്റിക്കുരുമുളക് കൃഷി സംബന്ധിച്ച് ഡോ. പി.എസ്. മനോജ് ക്ലാസെടുത്തു. സാങ്കേതിക വാരാഘോഷത്തിന്റെ ഭാഗമായി വിവിധ നടീൽ വസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, തേൻ തുടങ്ങിയവയുടെ പ്രദർശനവും വിപണനവും നടന്നു.