കേരളം ഭരിക്കുന്നത് ജീവനക്കാരെ ദ്രോഹിക്കുന്ന സർക്കാർ: കെ.എം. അഭിജിത്ത്
1537305
Friday, March 28, 2025 5:09 AM IST
കുറ്റ്യാടി: അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും അവകാശങ്ങൾ നിഷേധിക്കുകയും ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരേ ശക്തമായ പ്രതിഷേധം അനിവാര്യമാണെന്ന് എൻഎസ്യു ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് പറഞ്ഞു.
കെപിഎസ്ടിഎ കുന്നുമ്മൽ ഉപജില്ല യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിഎ അടക്കം കുടിശികയാക്കുകയും പ്രത്യക്ഷ നിയമന നിരോധനം കേരളത്തിലുടനീളം വ്യാപിപ്പിക്കുകയും ചെയ്ത ജനദ്രേഹ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപജില്ല പ്രസിഡന്റ് ജി.കെ. വരുൺ കുമാർ അധ്യക്ഷനായി. കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.എം. ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. എൻജിഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ. ദിനേശ്, കെഎസ്യു ജില്ല ജനറൽ സെക്രട്ടറി രാഹുൽ ചാലിൽ, കെ. ഹാരിസ്, പി.എം. ഷിജിത്ത്, വി. വിജേഷ്, മനോജ് കൈവേലി, കെ. ജൂബേഷ്, പി.പി. ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.