ലഹരി വിപത്തിനെതിരേ കാരശേരിയിൽ സ്കൂളുകളിൽ സ്റ്റുഡൻസ് അസംബ്ലി
1537302
Friday, March 28, 2025 5:09 AM IST
മുക്കം: ലഹരി വിപത്തിനെതിരേ കാരശേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും സ്റ്റുഡൻസ് അസംബ്ലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവത്കരണം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങി വിവിധ പരിപാടികളും നടന്നു. പഞ്ചായത്ത്തല ഉദ്ഘാടനം ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രസിഡന്റ് സുനിതാ രാജൻ നിർവഹിച്ചു.
പ്രിൻസിപ്പൽ സജ്ന കൊളത്തൂർകണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശാന്താ ദേവി മുത്തേടത്ത്, സമീർ വെളിമണ്ണ തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമാൻഡർ എം.പി. ദേവനന്ദ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുമാരനെല്ലൂർ ജിഎൽപി സ്കൂളിൽ ബോബി ജോസഫ് ഉദ്ഘാടനം ചെയ്തു. ജി. ഫൗസിയ അധ്യക്ഷത വഹിച്ചു. പി.ടി. ബുഷ്റ, കെ.വി. ജെസി മോൾ, കെ. റസ്നഎന്നിവർ പ്രസംഗിച്ചു. ആനയാംകുന്ന് ഗവ. എൽപി സ്കൂളിൽ ഇ.പി. ലേഖ ഉദ്ഘാടനം ചെയ്തു.ടി. ഷൈലജ അധ്യക്ഷത വഹിച്ചു. എ.പി മോയിൻ, പി.ജെ ഷിജി, രജിന എന്നിവർ പ്രസംഗിച്ചു.