ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷം
1537299
Friday, March 28, 2025 5:09 AM IST
പെരുവണ്ണാമൂഴി: ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഏപ്രിൽ ഒന്നിന് തുടക്കം കുറിക്കും. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം നടത്തുന്ന ആഘോഷങ്ങൾ വിളംബരം ചെയ്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ചെമ്പനോടയിൽ ഘോഷയാത്ര നടത്തി.
ആഘോഷ കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ, പിടിഎ ഭാരവാഹികൾ എന്നിവർ വിളംബരജാഥയിൽ പങ്കെടുത്തു. മാനേജർ ഫാ. ഡൊമിനിക് മുട്ടത്തുകുടിയിൽ, പഞ്ചായത്ത് മെമ്പറും സ്വാഗത സംഘം ചെയർമാനുമായ കെ.എ. ജോസുകുട്ടി, പഞ്ചായത്ത് മെമ്പർ ലൈസ ജോർജ്, പ്രധാനാധ്യാപകൻ കെ.എം. രാജു, സ്കൂൾ ലീഡർ സെറ മരിയ ജോസഫ്, പിടിഎ പ്രസിഡന്റ് ഡോണു ജോൺ,
എംപിടിഎ പ്രസിഡന്റ് എൽസി ജോസ്, ആവള ഹമീദ്, ടോമി മണ്ണൂർ, രാജീവ് തോമസ്, ജയേഷ് ചെമ്പനോട, ഡെന്നിസ് വി. ഫ്രാൻസിസ്, ജോസ് കാരിവേലി, ദേവസ്യ കുംബ്ലാനിക്കൽ, ജോബി ഇടച്ചേരി, വിനീത ഫ്രാൻസിസ്, എബിൻ കുംബ്ലാനിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.