ലഹരി വില്‍പ്പനവഴി സമ്പാദിച്ച വാഹനം പോലീസ് കണ്ടുകെട്ടി
1537290
Friday, March 28, 2025 4:50 AM IST
കോഴിക്കോട്: ലഹരി വില്‍പ്പന വഴി സമ്പാദിച്ച വാഹനം പോലീസ് കണ്ടു കെട്ടി. കോഴിക്കോട് കോവൂര്‍ പിലാത്തില് വീട്ടില്‍ അനീഷ് (45) ലഹരി വില്‍പ്പനയിലൂടെ പണം സമ്പാദിച്ച് വാങ്ങിയ ഹോണ്ട ആക്ടീവ സ്കൂട്ടര്‍ ആണ് ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അഥോറിറ്റിയുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്.
ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ചെറുവറ്റയില്വച്ച് ബംഗളൂരുവില്‍നിന്ന് സ്വകാര്യ ബസില്‍ കടത്തികൊണ്ട് വരികയായിരുന്ന 31.70 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഭവത്തില്‍ പ്രതിയായ അനീഷിന്റെ പേരിലുള്ള വാഹനമാണ് ചേവായൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സജീവ് നല്കിയ റിപ്പോര്‍ട്ട് പ്രകാരം കണ്ടുകെട്ടിയത്.
മറ്റു വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ഇയാള്‍ വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും ലഹരി വിൽപ്പനയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചേവായൂര്‍ പോലീസ് പ്രതിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ എടുക്കുകയും ഈ റിപ്പോര്‍ട്ട് ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അഥോറിറ്റിക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് വാഹനം കണ്ടുകെട്ടിയത്.
നിലവില്‍ പ്രതി കോഴിക്കോട് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.ഈ കേസിന്റെ അന്വേഷണത്തില്‍ പ്രതിയുടെ സ്വത്ത് വിവരങ്ങളും പോലീസ് അന്വേഷിച്ചിരുന്നു.