തിടമ്പേറ്റാൻ റോബോട്ട് ആന
1537287
Friday, March 28, 2025 4:50 AM IST
കൊയിലാണ്ടി: ക്ഷേത്രത്തിൽ തിടമ്പേറ്റാൻ റോബോട്ട് ആന. കഴിഞ്ഞ ദിവസം ആരംഭിച്ച ചേമഞ്ചേരി കൊളക്കാട് മാപ്പുള്ളകണ്ടി ക്ഷേത്ര മഹോൽസവത്തിന്റെ ഭാഗമായുള്ള ആഘോഷവരവിനാണ് തിടമ്പേറ്റിയ റോബോട്ട് ആനയെ എഴുന്നള്ളിച്ചത്.
തുമ്പികൈയും ചെവിയും ആട്ടി നിലചക്രത്തിലൂടെ നീങ്ങിയ റോബോട്ട് ആനയെ കൗതുകത്തോടെയാണ് നാട്ടുകാർ കണ്ടത്.