ഷിബില വധക്കേസ് പ്രതി യാസിർ വീണ്ടും ജയിലിൽ
1537285
Friday, March 28, 2025 4:50 AM IST
താമരശേരി: പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഈങ്ങാപ്പുഴ ഷിബിലവധക്കേസ് പ്രതി യാസിറിനെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി വീണ്ടും ജയിലിൽ അടച്ചു.
തെളിവെടുപ്പ് പൂർത്തിയായതോടെ കസ്റ്റഡി കാലാവധി കഴിയും മുമ്പ് താമരശേരി പോലീസ് ഇന്നലെ വൈകുന്നേരം കോടതിയിൽ തിരികെ ഹാജരാക്കുകയായിരുന്നു.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടില്ല. 18നാണ് ഭാര്യയായ ഷിബിലയെ യാസിർ കുത്തികൊലപ്പെടുത്തിയത്.