പെരുവണ്ണാമൂഴി ആശുപത്രി വളപ്പിൽ വിളവെടുപ്പുത്സവം നടത്തി
1536859
Thursday, March 27, 2025 5:27 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രത്തിൽ സ്പോൺസർഷിപ്പിലൂടെ നിർമിച്ച ഫലവൃക്ഷ തോട്ടത്തിലെ വിളവെടുപ്പ് നടത്തി.
ഒരു വർഷം മുൻപ് "ഓർമ മരം' എന്ന പേരിൽ സ്പോൺസർഷിപ്പിലൂടെ സ്വരൂപിച്ച അമ്പതിലധികം വിദേശ ഇനം ഫല വൃക്ഷങ്ങൾ നട്ട് ഒരു വർഷം കൊണ്ട് കായ്ച്ചു നിൽക്കുന്നത് ആശുപത്രിയിൽ എത്തുന്ന ആരെയും ആകർഷിക്കുന്നതാണ്.
വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ സീനാബായ് എന്നിവർ പ്രസംഗിച്ചു. ആശുപത്രി ജീവനക്കാർ സംബന്ധിച്ചു.