ചക്കിട്ടപാറ - പെരുവണ്ണാമൂഴി റോഡിൽ ദുരിതയാത്ര
1536858
Thursday, March 27, 2025 5:27 AM IST
പെരുവണ്ണാമൂഴി: മലയോര ഹൈവേയുടെ പ്രവർത്തി നടക്കുന്ന ചക്കിട്ടപാറ പെരുവണ്ണാമൂഴി റൂട്ടിൽ സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുൻവശം റോഡിലെ വെള്ളക്കെട്ടും ചെളിയും കുഴിയും കാൽ നട - ഇരു ചക്ര വാഹന യാത്രക്കാർക്ക് ക്ലേശം സൃഷ്ടിക്കുന്നു. ചെളിയിൽ തെന്നി സ്കൂട്ടർ യാത്രക്കാരും കാൽ നടക്കാരും ഇതിനോടകം വീണു കഴിഞ്ഞു. ജലസേചന വകുപ്പിന്റെ ഉയർന്ന ഭാഗത്തു നിന്നു എത്തുന്ന ജലമാണ് റോഡിൽ പ്രശ്നമുണ്ടാക്കുന്നത്.
ഇത് തടയാൻ നടപടി സ്വീകരിക്കണമെന്ന് പല തവണ ആളുകൾ ആവശ്യപ്പെട്ടെങ്കിലും യാതൊരുവിധ നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല.
കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ചെളിയും കുഴിയും മാറ്റാൻ നടപടി സ്വീകരിക്കുന്നുമില്ല. ഇതിലെ യാത്ര ചെയ്യുന്ന കെആർഎഫ്ബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതൊന്നും കാണാത്ത മട്ടാണ്.