അധികാരത്തില്‍ വന്നാല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് ന്യായമായ വേതനം നല്‍കും: പ്രവീണ്‍ കുമാര്‍
1536857
Thursday, March 27, 2025 5:27 AM IST
കോഴിക്കോട്: സ്ത്രീപക്ഷ സര്‍ക്കാരെന്ന് മേനി നടിക്കുകയും നാല്പത്തി അഞ്ച് ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ സമരമിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം കണ്ടില്ലെന്നു നടിക്കുകയും പുച്ഛിക്കുകയുമാണ് സര്‍ക്കാരെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോൺഗ്രസ് ചേമഞ്ചേരി പഞ്ചായത്താഫീസിനു മുന്പിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളി തൊറോത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് ഷബീര്‍ എളവനക്കണ്ടി എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട്: മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് ധർണ കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ കെ.കെ. പാർത്ഥൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ തോമസ് കാഞ്ഞിരത്തിങ്കൽ, കെ.കെ. സുകുമാരൻ, പി.പി. വിനോദൻ, സജീവൻ കാരങ്കോട്ട്, ദാമോധരൻ കോതോട് തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ,
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുക്കളത്തൂർ, കർഷകർ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ ഷിജു ചെമ്പനാനി, തിരുവമ്പാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിയും, ജില്ലാ പഞ്ചായത്തംഗവുമായ എം.ധനീഷ്ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തംഗങ്ങളായ സിമിലി ബിജു, സണ്ണി പുതിയകുന്നേൽ, വിൻസി തോമസ്, ജെസി ജോസഫ്, കുര്യൻ ചെമ്പനാനി, സണ്ണി പാരഡൈസ്, ഗീത ചന്ദ്രൻ, ജോസ്ബിൻ കുര്യാക്കോസ്, നിസാം കക്കയം, ബീന പുല്ലംകുന്നേൽ, ജിനോ തച്ചിലാടിയിൽ, ജെറിൻ കുര്യാക്കോസ്, മനു ചേലാപറമ്പത്ത്, സിനി ജിനോ എന്നിവർ പ്രസംഗിച്ചു.
മുക്കം:മുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. കോവിഡ് കാലഘട്ടത്തിൽ സ്തുതർഹ്യ സേവനം നടത്തിയ ആശാ വർക്കർമാരുടെ ന്യായമായ സമരത്തെ തള്ളിപ്പറയുന്ന പിണറായി സർക്കാറിനെതിരേ ജനരോഷം വർധിക്കുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കൊണ്ട് സമരം ഒത്ത് തീർപ്പാക്കാർ സർക്കാർ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം .സിറാജുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മുക്കം നഗരസഭ പ്രസിഡന്റ് എ.എം. അബൂബക്കർ, സിഎംപി പ്രതിനിധി ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.