റബർ തോട്ടങ്ങളിലെ കാട് വെട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്
1536855
Thursday, March 27, 2025 5:27 AM IST
ചക്കിട്ടപാറ: റബർ തോട്ടങ്ങളിലെ കാട് തെളിക്കുന്ന പ്രവർത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ചക്കിട്ടപാറ റബർ ഉൽപാദക സംഘം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിക്കുന്ന അവസരത്തിൽ പ്രവർത്തി പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല എന്ന കാരണം പറഞ്ഞ് ഇപ്പോൾ നിഷേധിക്കപ്പെടുകയാണെന്നു കർഷകർ ചൂണ്ടിക്കാട്ടി.
സംഘം പ്രസിഡന്റ് ഏബ്രഹാം പള്ളിത്താഴത്ത് അധ്യക്ഷത വഹിച്ചു. ആധുനിക കാലഘട്ടത്തിലെ റബർ കൃഷി സംബന്ധിച്ച് അസി. ഡെവലപ്പ്മെന്റ് ഓഫീസർ പി.എം. താജ് വിശദീകരിച്ചു.
തോമസ് ആനത്താനത്ത്, ജോസ് തോട്ടുപുറം, ജെയിംസ് വട്ടോത്ത്, ജെയിംസ് തോട്ടുപുറം, വിജയകുമാർ ചെറുപിള്ളേട്ട് എന്നിവർ പ്രസംഗിച്ചു.