ദേവഗിരിയില്‍ നിന്ന് പെരുവയലിലേക്ക് 29ന് കുരിശിന്റെ വഴി
1536853
Thursday, March 27, 2025 5:27 AM IST
കോഴിക്കോട്: പെരുവയല്‍ ആകാശപറവകളുടെയും കോഴിക്കോട് കരിസ്മാറ്റിക്ക് സിറ്റി സബ്ബ് സോണിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേവഗിരി, ചേവായൂര്‍, പെരുവയല്‍, മാവൂര്‍, പാറോപ്പടി, കുന്ദമംഗലം ഇടവകകളുടെ സഹകരണത്തോടെ 29ന് കുരിശിന്റെ വഴി പരിഹാര യാത്ര നടത്തുന്നു. ജീവിത വിശുദ്ധീകരണത്തിനും ലഹരിവിമുക്തിക്കും വേണ്ടിയാണ് പരിഹാരയാത്ര.
രാവിലെ ദേവഗിരി സെന്റ് ജോസഫ്സ് ഇടവക ദേവാലയത്തില്‍ നിന്ന് പെരുവയല്‍ സെന്റ് സേവ്യേഴ്സ് ഇടവക ദേവാലയത്തിലേയ്ക്കാണ് കുരിശിന്റെ വഴി. പെരുവയലില്‍ എത്തിചേര്‍ന്ന ശേഷം ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് കപ്പൂച്ചിന്‍ സമാപനസന്ദേശം നല്‍കും. സമാപന ആശീര്‍വാദം പെരുവയല്‍ ഇടവകവികാരി ഫാ. സനല്‍ ലോറന്‍സ് ഡിസൂസ നിര്‍വഹിക്കും.