കോടഞ്ചേരി സ്കൂളിന്റെ സുവനീർ പ്രകാശനം ചെയ്തു
1536852
Thursday, March 27, 2025 5:27 AM IST
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സില്‍വര്‍ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് പള്‍സ് എന്ന പേരില്‍ 25 വര്‍ഷത്തെ ചരിത്രം അനാവരണം ചെയ്ത സുവനീര്‍ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സ്കൂള്‍ മാനേജര്‍ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിലിനു നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഫാ.കുര്യാക്കോസ് ഐക്കൊളമ്പില്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ വിജോയ് തോമസ്, ഹെഡ്മാസ്റ്റര് ബിനു ജോസ്, പിടിഎ പ്രസിഡന്റ് റോക്കച്ചന്‍ പുതിയേടത്ത്, വാര്‍ഡ് അംഗം വാസുദേവന്‍ ഞാറ്റുകാലായില്‍, ഫാ.ജോര്‍ജ് പുരയിടത്തില്‍, ഫാ.ജിയോ കടുകന്മാക്കല്, ഫാ.ജോസ് ആനിക്കാട്ട്, സ്റ്റാഫ് സെക്രട്ടറി സജി ജെ. കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.