ഡിജിറ്റൽ റീസർവേ; ക്യാമ്പ് ഓഫീസ് തുറന്നു
1516638
Saturday, February 22, 2025 4:29 AM IST
കോടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജിന്റെ ഡിജിറ്റൽ റീസർവേയ്ക്ക് തുടക്കം കുറിച്ച് ക്യാമ്പ് ഓഫീസ് തുറന്നു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ ചാൾസ് തയ്യിൽ, റോസമ്മ കയ്യത്തുങ്കൽ, സിസിലി ജേക്കബ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച് റെയിഞ്ച് ഓഫീസർ സിനിൽ, വില്ലേജ് ഓഫീസർ മിനി എന്നിവർ പ്രസംഗിച്ചു.