കാർഷിക മേഖലയിൽ കൂടുതൽ സംരംഭങ്ങൾ ഉണ്ടാവും: മന്ത്രി പി.പ്രസാദ്
1516633
Saturday, February 22, 2025 4:29 AM IST
കോഴിക്കോട്: സംരംഭകർക്ക് ആവശ്യമായ ബാലപാഠങ്ങൾ നൽകാൻ സാധിച്ചാൽ കാർഷിക മേഖലയിൽ കൂടുതൽ സംരംഭങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി പി.പ്രസാദ്.ചെലവൂർ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന റൈസ് ആപ്പ് സംരംഭക മേളയോടനുബന്ധിച്ച് നടന്ന പ്രദർശന വിപണനമേളയുടെ സമാപനചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഷിക മേഖലയിൽ നിന്നുള്ള സംരംഭങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചാൽ മാത്രമേ അത് അംഗീകരിക്കപ്പെടുകയുള്ളൂ. കൃഷിയുമായി ബന്ധപ്പെട്ട സംരംഭം തുടങ്ങുമ്പോൾ അതിനാവശ്യമായ ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ് ആദ്യഘട്ടം.
ഇങ്ങനെ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി നടപ്പിലാക്കിയ ഡിപിആർ ക്ലിനിക് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുകയും ഇത്തരത്തിൽ നിരവധി സംരംഭകരെ വാർത്തെടുക്കാൻ സാധിച്ചിട്ടുമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ആർ ദിനേഷ് അധ്യക്ഷത വഹിച്ചു.