റോഡ് പ്രവര്‍ത്തി തടസപ്പെടുത്തിയതായി പരാതി
1516292
Friday, February 21, 2025 5:22 AM IST
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ 65-ാം വാര്‍ഡ് നടക്കാവിലെ ഇല്ലിക്കല്‍ ലെയ്നിലെ ഡ്രെയ്നേജ് കം കോണ്‍ക്രീറ്റ് പ്രവര്‍ത്തി അയല്‍വാസി തടസപ്പെടുത്തിയതായി പരാതി. ഇതേ തുടര്‍ന്ന് കൗണ്‍സിലര്‍ അല്‍ഫോണ്‍സ മാത്യു പോലീസിന്റെ സഹായം തേടി.
ഇവിടെയുള്ള ഇടവഴി മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരുന്നു. ഇതിനു പരിഹാരമായി ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് ഓവുചാല്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി.
ഇതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ചു മണ്ണ് നീക്കല്‍ ആരംഭിച്ചപ്പോഴാണ് ഇന്നലെ വൈകീട്ട് എതിര്‍പ്പുണ്ടായത്.
പോലീസ് എത്തി പരിസരവാസികളുമായി സംസാരിച്ചു. ആവശ്യമെങ്കില്‍ നിര്‍മാണ പ്രവര്‍ത്തിക്ക് സംരക്ഷണം നല്‍കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തി ഇന്നു തുടരുമെന്നും കൗണ്‍സിലര്‍ പറഞ്ഞു.