കല്പത്തൂർ ഫെസ്റ്റും ക്ഷേത്ര മഹോത്സവവും നാളെ തുടങ്ങും
1516636
Saturday, February 22, 2025 4:29 AM IST
പേരാമ്പ്ര : കല്പത്തൂരിടം ശ്രീ പരദേവത ക്ഷേത്ര മഹോത്സവവും കല്പത്തൂർ ഫെസ്റ്റും നാളെ മുതല്‍ മാർച്ച് 4 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുമെന്ന് സംഘാടക ഭാരവാഹികളായഷിജു കെ ദാസ്, കെ.ടി. മനോജ് കുമാർ, കെ.പി. ബിജു, പി.എം രമിൽ, പി. സന്തോഷ് കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഫെസ്റ്റിന്റെ ഉദ്ഘാടനം വൈകുന്നേരം നടക്കുന്ന ഘോഷയാത്രക്ക് ശേഷം കല്പത്തൂർ ഇഎംഎസ് സ്റ്റേഡിയം വേദിയിൽ ടി.പി. രാമകൃഷ്ണൻ എം എൽ എ നിർവഹിക്കും.തുടർന്ന് മഹാത്മാ കലാവേദി അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. തുടർ ദിനങ്ങളിലും കലാ വിരുന്നു നടക്കും.