ജയിൽ അന്തേവാസികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി
1516635
Saturday, February 22, 2025 4:29 AM IST
കോഴിക്കോട്: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജയിൽ അന്തേ വാസികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി.
പാരാ ലീഗൽ വളണ്ടിയറും കോഴിക്കോട് എൻ.ഐ.ടി യിലെ മൈന്‍ഡ് ഫുള്‍നെസ് മെഡിറ്റേഷൻ റിസർച്ച് സ്കോളറുമായ പ്രൊഫ. വർഗീസ് മാത്യുവാണ് അന്തേവാ സികളുടെ മാനസിക സമ്മർദ്ദം, ആകാംക്ഷ, വിഷാദം എന്നീ പ്രശ്നങ്ങൾ ലഘുകരിക്കാൻ മോട്ടിവേഷൻ ക്ലാസ് നടത്തിയത്.
ജയിൽ സൂപ്രണ്ട് കെ.വി.ബൈജു ഉദ്ഘാടനം നിർവഹിച്ചു. ജയിൽ വെൽഫെയർ ഓഫീസർ കെ.കെ. സുരേഷ് ബാബു, അസി. പ്രിസൺ ഓഫീസർ മനു കണ്ടോത്ത്, അസി. സൂപ്രണ്ട് മുഹമ്മദ് ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു.