കൂടത്തായി സെന്റ് ജോസഫ്സ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം
1516301
Friday, February 21, 2025 5:28 AM IST
കോടഞ്ചേരി: കൂടത്തായി സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്റണി ചെന്നിക്കര അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി മുഖ്യപ്രഭാഷണവും താമരശേരി എഇഒ പി. വിനോദ് മാഗസിൻ പ്രകാശനവും നിർവഹിച്ചു.
വാർഡ് മെമ്പർ ചിന്നമ്മ മാത്യു, പിടിഎ പ്രസിഡന്റ് കെ.യു. മുനീർ, എംപിടിഎ പ്രസിഡന്റ് മുഹ്സിന അലി, സ്കൂൾ ലീഡർ ഇവാൻ ടോം സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ കുട്ടികൾക്ക് സമ്മാനവിതരണവും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.