ജനദ്രോഹ ബജറ്റ്: പ്രതിഷേധ ധർണ നടത്തി
1515960
Thursday, February 20, 2025 4:39 AM IST
പേരാമ്പ്ര: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതിനും എതിരേ പേരാമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഞ്ഞാണ്യം വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡിസിസി സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി മനോജ് എടാണി, കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്, ബാബു തത്തക്കാടൻ, വാസു വേങ്ങേരി, വി.പി. സുരേഷ്, പി.എം. പ്രകാശൻ, പി.സി. കുഞ്ഞമ്മദ്, റഷീദ് പുറ്റംപൊയിൽ, ആർ.കെ. രജീഷ് കുമാർ, വമ്പൻ വിജയൻ, കെ.സി. രവി, ശ്രീധരൻ നറക്കമ്മൽ എന്നിവർ പ്രസംഗിച്ചു.