കല്ലാനോട് എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി
1516297
Friday, February 21, 2025 5:22 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ, കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ എസ്പിസി യൂണിറ്റുകളുടെ 12-ാമത് പാസിംഗ് ഔട്ട് പരേഡ് കല്ലാനോട് ജൂബിലി സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്നു. കോഴിക്കോട് റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ടി. ശ്യാംലാൽ വിശിഷ്ടാതിഥിയായിരുന്നു.
കോഴിക്കോട് റൂറൽ അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ സുനിൽ കുമാർ കേഡറ്റുകൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
പരേഡ് കമാൻഡർ ദിയ ശിവൻ, സെക്കന്റ് ഇൻ കമാൻഡർ സാവിയോ സാജു എന്നിവർ പരേഡ് നയിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ, പ്രിൻസിപ്പൽ ബിന്ദു മേരി പോൾ, പ്രധാനാധ്യാപകൻ സജി ജോസഫ്, പഞ്ചായത്തംഗങ്ങളായ അരുൺ ജോസ്, ജെസി ജോസഫ്, സിപിഒമാരായ ഷിബി ജോസ്, അജയ് തോമസ് എന്നിവർ പങ്കെടുത്തു.