കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ എത്തിയവര്‍ക്ക് സ്വീകരണം നല്കി
1516632
Saturday, February 22, 2025 4:29 AM IST
കോഴിക്കോട്: കുത്തക മുതലാളിമാരും ഭൂപ്രഭുക്കൻമാരും ഒഴികെയുള്ള ആർക്കും സിപിഎമ്മിലേക്ക് വരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചേവായൂര്‍ സഹകരബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വീട്ട് സിപിഎമ്മില്‍ എത്തിയവര്‍ക്ക് കോട്ടൂളിയില്‍ സംഘടിപ്പി ച്ച സ്വീകരണചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദന്.
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട് സുധാകരൻ കോൺഗ്രസുകാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചു.സുധാകരന്റെ ഇത്തരം പ്രസംഗങ്ങളിൽ കണ്ണൂരുകാരായ തങ്ങൾക്ക് പുതുമയില്ല.
ആരെയും ഉൾക്കൊള്ളാൻ ഉള്ള വിശാലത സിപിഎമ്മിനുണ്ടെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി. ബാങ്ക് ഭരണസമിതിയിലെ ആറംഗങ്ങള്‍ ഉൾപ്പെടെ ഇരുപതു പേരാണ് സിപിഎം അംഗത്വം സ്വീകരിച്ചത്.