ഉപ്പു ആറ്റി കുറുക്കൽ സമരം
1516630
Saturday, February 22, 2025 4:29 AM IST
കോഴിക്കോട്: കടലിനെ തീറെഴുതി കോർപറേറ്റുകൾക്ക് അടിയറ വെക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ കടൽ മണൽ ഖനന നയം കടലിന്റെ ആവാസ വ്യവസ്ഥിതിയെയും മത്സ്യ കുഞ്ഞുങ്ങളുടെ പ്രജന സംവിധാനം ഉൾപ്പടെ എല്ലാത്തിനെയും കീഴ് മേൽ മറിക്കുന്നതാണെന്ന് പ്രക്ഷോഭത്തിലൂടെ പ്രതിരോധിക്കുമെന്നും കേരള പരിസ്ഥിതി ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എൻ.എ. ഖാദർ പറഞ്ഞു.
കോഴിക്കോട് നോർത്ത് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് മത്സ്യ ബന്ധന തുറമുഖത്തു സംഘടിപ്പിച്ച പ്രതീകാത്മക ഉപ്പു ആറ്റി കുറുക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.എ. ഹംസ അധ്യക്ഷനായിരുന്നു.