നഗരപരിധിയിലെ നികുതി പ്രശ്നങ്ങള്‍: അദാലത്തിന് തുടക്കം
1516634
Saturday, February 22, 2025 4:29 AM IST
കോഴിക്കോട് കോർപറേഷൻ വസ്തു നികുതി അദാലത്തുകൾക്ക് തുടക്കമായി. അദാലത്തുകളുടെ കോർപറേഷൻ തല ഉദ്ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. മാർച്ച് 31 വരെ 40 ദിവസം നീണ്ടുനിൽക്കുന്ന വാർഡ് തല വസ്തു നികുതി അദാലത്തുകൾക്ക് തുടക്കമായി.
കെട്ടിടനികുതിയിലെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി നൽകാം എന്ന സർക്കാർ ഉത്തരവിന്റെ ഗുണം കൂടുതൽ ജനങ്ങൾക്ക് ലഭ്യമാക്കുക, കോഴിക്കോട് കോർപറേഷൻ പരിധിയിലെ മുഴുവൻ കെട്ടിട ഉടമകളിൽ നിന്നും കെട്ടിട നികുതി പിരിച്ചെടുക്കുക,
കെട്ടിട നികുതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ പൊതുവായ സംശയങ്ങൾ പരിഹരിക്കുക, കെട്ടിട നികുതിയുമായി ബന്ധപ്പെട്ട മറ്റു പരാതികൾ പരിഹരിക്കുക തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായാണ് കെട്ടിട നികുതി അദാലത്ത് സംഘടിപ്പിക്കുന്നത്.തോട്ടത്തിൽ രവീന്ദ്രൻ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. 40 ദിവസം കൊണ്ട് വാർഡ് കേന്ദ്രങ്ങളിൽ 480 അദാലത്തുകൾ സംഘടിപ്പിക്കാൻ ആണ് കോർപറേഷൻ ഉദ്ദേശിക്കുന്നത്.