പോക്സോ കേസിൽ അതിജീവതയുടെ പേര് പരസ്യപ്പെടുത്തിയ ആൾ അറസ്റ്റിൽ
1516629
Saturday, February 22, 2025 4:22 AM IST
കോഴിക്കോട്: സിനിമാ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിലെ അതിജീവിതയുടെ പേരും വിലാസവും സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടോട്ടി എആർ നഗർ സാബു എന്ന നവാസ് (40) ആണ് അറസ്റ്റിലായത്.
അതിജീവതയുടെ മാതാവിൻറെ പരാതി പ്രകാരം കേസെടുത്തിയ അന്വേഷണം നടത്തിയ കസബ പോലീസ് സാബു കൊട്ടോട്ടിയുടെ ഡിഫറെൻസ് ആങ്കിൾ എന്ന യൂട്യൂബ് ചാനൽ ചാനലിലൂടെയാണ് അതിജീവിതയുടെ പേരും വിവരവും പുറത്തായതെന്ന് മനസിലാക്കുകയും മലപ്പുറത്തുള്ള എആർ നഗർ വീട്ടിൽ വച്ച് പിടികൂടുകയുമായിരുന്നു.ഇയാൾക്ക് വളയം പോലീസ് സറ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്.