മൈക്രോഫിനാൻസ് വായ്പാ വിതരണം
1516626
Saturday, February 22, 2025 4:22 AM IST
കോഴിക്കോട്: സംസ്ഥാന വനിതാ വികസന കോർപറേഷൻ വായ്പാ മേളയുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30-ന് ചെങ്ങോട്ട്കാവ് പഞ്ചയാത്ത് ഇഎംഎസ് ഹാളിൽ കാനത്തിൽ ജമീല എംഎൽഎ നിർവഹിക്കും.
പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ മൈക്രോ ഫിനാൻസ് വായ്പ അനുവദിച്ചതിന്റെ വിതരണം കാനത്തിൽ ജമീല എംഎൽഎ യും വ്യക്തിഗത സ്വയം തൊഴിൽ വായ്പകളുടെ വിതരണം പ്രസിഡന്റ് ഷീബ മലയിലും നിർവഹിക്കും.
കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി അധ്യക്ഷതവഹിക്കും. 29 കുടുംബശ്രീ ഗ്രൂപ്പുകളിലെ 312 അംഗങ്ങൾക്കായി 2,01,50,000 രൂപ രൂപയും വ്യക്തിഗത തൊഴിൽ വായ്പയായി ഒരു കോടിയിലധികം രൂപയും ഈ വായ്പ മേളയിൽ വിതരണം ചെയ്യും.
ഈ വായ്പാ ഉപയോഗിച്ച് ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉൾപ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.