കടുവ സാന്നിധ്യം; വനം വകുപ്പ് ജാഗ്രത പുലർത്തണം: കോൺഗ്രസ്
1515957
Thursday, February 20, 2025 4:39 AM IST
വിലങ്ങാട്: വിലങ്ങാട് പാനോത്ത് കടുവയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞ പ്രദേശം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. പ്രകൃതിക്ഷോഭത്തിന്റെ മുറിവുണങ്ങാത്ത വിലങ്ങാട്ടെ ജനങ്ങൾക്ക് വന്യ ജീവികളുടെ അക്രമത്തെയും ഭയക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.
കഴിഞ്ഞ കാലത്ത് കാട്ടാനകൾ ഇറങ്ങിയപ്പോൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വേണ്ട രീതിയിലുള്ള ഇടപെടൽ നടക്കാത്തതിന്റെ തുടർച്ചയാണ് ഇന്നലെ വിലങ്ങാട് കടുവ ഇറങ്ങിയത്. വനത്തിനകത്തു പ്രകൃതി ദത്തമായി ലഭിച്ചുകൊണ്ടിരുന്ന ജലസ്രോതസുകളും മറ്റും നശിച്ചു പോയതും ഫോറസ്റ്റിനോട് ചേർന്ന സ്വകാര്യ ഭൂമികൾ കാട് പിടിച്ച് കിടക്കുന്നതും വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമാകുന്നത്.
വനത്തിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ വനം വകുപ്പ് തയാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരങ്കോട്, എൻ.കെ. മുത്തലിബ്, കെ.പി. ബിജു, യു.പി. ജയേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, എൻ.വി. റിജേഷ്കുമാർ എന്നിവർ സ്ഥലത്ത് എത്തി.