ബംഗളൂരുവില്‍നിന്നും കാര്‍ മാര്‍ഗം എംഡിഎംഎ കടത്തിയ യുവാക്കള്‍ പിടിയില്‍
1516279
Friday, February 21, 2025 5:07 AM IST
കോഴിക്കോട്: ബംഗളൂരുവില്‍നിന്നും കാര്‍ മാര്‍ഗം കോഴിക്കോട്ടേക്ക് എംഡിഎംഎ കടത്തിയ രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയില്‍.
ഫറോക്ക് പുറ്റെക്കാട് സ്വദേശികളായ വെട്ടിയാട്ടില്‍ ഹൗസില്‍ വി. ഷഫ്വാന് (31), ഞാവേലി പറമ്പില്‍ ഹൗസില്‍ എന്‍.പി.ഷഹദ് (27) എന്നിവരെയാണ് കുന്ദമംഗലം ഓവുങ്ങരയില്‍ വച്ച് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും കുന്ദമംഗലം എസ്ഐ എ.നിതിന്റെ നേതൃത്വത്തിലുള്ള കുന്നമംഗലം പോലീസും ചേര്‍ന്നു പിടികൂടിയത്.
38.6 ഗ്രാം എംഡിഎംയുമായിട്ടാണ് ഇവര്‍ പിടിയിലായത്. ഫറോക്ക്, രാമനാട്ടുകര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച വില്പനക്കായാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.പിടികൂടിയ എംഡിഎംഎയ്ക്ക് ചില്ലറ വിപണിയില്‍ 1.6 ലക്ഷം രൂപ വിലവരും.
വാട്സാപ് മുഖേനെ ബന്ധപ്പെടുന്നവര്‍ക്ക് ഒരു ഗ്രാമിന്റെ ചെറിയ പാക്കറ്റുകളിലാക്കി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. പിടിയിലായ രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഡ്രൈവറാണ് ഷഫ്വാന്. മുംബൈ പോലീസാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തിയതിന് ഇയാള്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസുണ്ട്. ഫറോക്ക് സ്റ്റേഷനില്‍ അടിപിടി കേസും ഉണ്ട്.
ഷഹദ് കോഴിക്കോട് ജില്ലയിലെ ബസ് കണ്ടക്ടറാണ്. ഇയാള്‍ക്കെതിരേ ഫറോക്ക് സ്റ്റേഷനില്‍ അടിപിടി കേസും കഞ്ചാവ് ഉപയോഗിച്ചതിനും കേസ് ഉണ്ട്. രണ്ട് പേരും നിലവില്‍ ജോലിക്കു പോകാതെ ലഹരിക്കച്ചവടം നടത്തി ആര്‍ഭാടജീവിതം നയിച്ച് വരികയായായിരുന്നു.